
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
- വായത്തൂർ സ്വദേശി അഭയ് ആണ് പിടിയിലായത്
കണ്ണൂർ:സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. വായത്തൂർ സ്വദേശി അഭയ് ആണ് പിടിയിലായത്.രണ്ട് ദിവസം മുമ്പാണ് നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അശ്ലീലമായ രീതിയിൽ മോർഫ് ചെയ്ത് അപ്ലോഡ് ചെയ്‌തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് .

പഞ്ചായത്ത് പ്രസിഡന്റിന്റെ മോർഫ് ചെയ്ത ചിത്രം വരെ കൂട്ടത്തിൽ ഉണ്ട്. ഉടൻതന്നെ നാട്ടുകാർ സംഘടിച്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പേരാവൂർ എസ്ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി.
CATEGORIES News