സ്ത്രീത്വത്തെ അപമാനിച്ചു; താരങ്ങൾക്കെതിരെ പരാതി

സ്ത്രീത്വത്തെ അപമാനിച്ചു; താരങ്ങൾക്കെതിരെ പരാതി

  • ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീന ആന്റണി, നടൻ മനോജ് എന്നിവർക്ക് എതിരെയാണ് കേസ്

കൊച്ചി: ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീന ആന്റണി, നടൻ മനോജ് എന്നിവർക്ക് എതിരെയാണ് കേസ്. ആലുവ സ്വദേശിയുടെ പരാതിയിൽ നെടുമ്പാശേരി പോലീസാണ് കേസെടുത്തത്. പ്രമുഖ നടന്മാർക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് കഴിഞ്ഞ ആഴ്ച താരങ്ങൾക്കെതിരെ പരാതി നൽകിയത്.

കഴിഞ്ഞ മുപ്പത് വർഷത്തോളമായി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ബീന ആന്റണിയും ഭർത്താവ് മനോജും. ഇരുവർക്കും ഫീൽഡിലെ അഡ്‌ജസ്റ്റ്മെൻ്റുകളെക്കുറിച്ച് നന്നായി അറിയുന്നവരാണ്. എന്നാൽ അവർ അത് മറച്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്ന് ആലുവ സ്വദേശിയായ നടി ആരോപിക്കുന്നു. താൻ പണത്തിന് വേണ്ടി പ്രമുഖന്മാർക്കെതിരേ ആരോപണം ഉന്നയിക്കുകയും കരിവാരി തേക്കാൻ ശ്രമിക്കുകയുമാണെന്നാണ് ഇവർ പറയുന്നതെന്നും നടി ആരോപിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )