സ്‌പെഷൽ ടാസ്ക് ഫോഴ്സിന്റെ പരിശോധന ;10 കാറ്ററിങ് യൂനിറ്റുകളുടെ പ്രവർത്തനം നിർത്തി

സ്‌പെഷൽ ടാസ്ക് ഫോഴ്സിന്റെ പരിശോധന ;10 കാറ്ററിങ് യൂനിറ്റുകളുടെ പ്രവർത്തനം നിർത്തി

  • 24 സ്ഥാപനങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചല്ലാബുകളിലേക്കയച്ചു

തിരുവനന്തപുരം:കാറ്ററിങ് യൂനിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് സ്‌പെഷൽ ടാസ്ക് ഫോഴ് സിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലൈ സൻസില്ലാത്ത 10 സ്ഥാപനങ്ങളുടെ പ്രവർ ത്തനം നിർത്തിച്ചു.
24 സ്ഥാപനങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചല്ലാബുകളിലേക്കയച്ചു. മറ്റ് അപാകതകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ കാറ്ററിങ് യൂനിറ്റുകളിലാണ് മൂന്ന് ദിവസങ്ങളിലായി പരി ശോധന നടത്തിയത്.

ഭക്ഷ്യവിഷബാധയടക്കം പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന. 40 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആറ് സ്ഥാപനങ്ങ ൾക്ക് ഇംപ്രൂവ്മെൻ്റ് നോട്ടീസ് നൽകി.സംസ്ഥാന ഭക്ഷ്യ സുരക്ഷ കമീഷണറുടെ ഏകോപനത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സ് അംഗങ്ങളായ ഭക്ഷ്യസുരക്ഷ ജോയന്റ് കമീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമീഷണർ അജി. എസ്, അസി സ്റ്റന്റ് കമീഷണർ സക്കീർ ഹുസൈൻ എ ന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )