
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കുറച്ചു
- സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഇത് ബാധകമാകുമെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നു.
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്കുകൾ കുറച്ചു. ഡിസംബർ 15 മുതൽ പുതുക്കിയ എഫ്ഡി നിരക്കുകൾ പ്രാബല്യത്തിൽ വരും. സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഇത് ബാധകമാകുമെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നു.

റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ നാലാം തവണയും കുറച്ചപ്പോഴാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്.
CATEGORIES News
