സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിയ്ക്കാം

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിയ്ക്കാം

  • അവസാന തീയതി ഒക്ടോബർ 31

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്കൃത കോളജുകളിലേയും യൂനിവേഴ്സിറ്റികളിലേയും ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് 2024-25 അധ്യായന വർഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
മുൻവർഷങ്ങളിലെ ഓൺലൈൻ രീതിയിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഓഫ് ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. വർഷം 10000 രൂപയാണ് സ്കോളർഷിപ്പ് തുക. പ്ലസ്ടു പരീക്ഷയിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്കുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഡിഗ്രിതലം മുതൽ ബിരുദാനന്തര തലം വരെ തുടർച്ചയായി അഞ്ചുവർഷത്തേക്കാണ് സ്കോളർഷിപ്പ് തുക അനുവദിക്കുന്നത്. 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് വരുമാന പരിധിയില്ല.

90 ശതമാനമോ കൂടുതലോ ഉള്ളവർക്ക് വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 85 ശതമാനമോ അതിലധികമോ മാർക്കുള്ള ബിപിഎൽ വിദ്യാർഥികൾക്കും തുക അനുവദിക്കും. www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. കൂടാതെ forms.gle/BX6Y6jCae2e27Q1Z6 ഗൂഗിൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയും വേണം. അനുബന്ധ രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷയും ഗൂഗിൽ ഫോമും കോളജുകളിൽ സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ 31.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )