സ്വകാര്യ ബസുടമകളുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും

സ്വകാര്യ ബസുടമകളുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും

  • ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ചേമ്പറിലാണ് കൂടിക്കാഴ്ച

തിരുവനന്തപുരം : സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഗതാഗത മന്ത്രി ചർച്ച നടത്തുന്നത് ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ചേമ്പറിലാണ് കൂടിക്കാഴ്ച. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം ഉന്നയിച്ചതാണ് സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചത്.

ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയിട്ടുണ്ട് നടപടി കാണിക്കുക എന്നീ തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം എട്ടിന് ഈ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )