സ്വകാര്യബസ്സുകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ

സ്വകാര്യബസ്സുകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ

  • ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും.

തിരുവനന്തപുരം: ഇന്നുമുതൽ സ്വകാര്യബസ്സുകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഉത്തരവിട്ടു. ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജുവിന് ചുമതല നൽകി. ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും.

കാരുണ്യ യാത്രയുടെ പേരിൽ പണം പിരിച്ച് ഡ്രൈവർ എംഡിഎംഎ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ശബ്‌ദ സന്ദേശമാണ് ഇന്നലെ പുറത്തുവന്നത്. ആലുവയിലെ ചങ്ക്സ് ഡ്രൈവേഴ്സ‌് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആയിരുന്നു സന്ദേശം ഇട്ടത്. ഇന്നുമുതൽ പ്രത്യേക പരിശോധനയ്ക്കായി സ്കോഡ് രൂപീകരിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജുവിനാണ് ചുമതല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )