സ്വ്‌പ്നതുല്ല്യമായ പദ്ധതികളുമായാണ് യുഡിഎഫ് വരുന്നതെന്ന് വി.ഡി സതീശൻ

സ്വ്‌പ്നതുല്ല്യമായ പദ്ധതികളുമായാണ് യുഡിഎഫ് വരുന്നതെന്ന് വി.ഡി സതീശൻ

  • പുതുയുഗ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്: പിണറായി സർക്കാർ എവിടെയൊക്കെയാണോ പരാജയപ്പെട്ടത് അവിടെയൊക്കെ കേരളത്തെ കൈപിടിച്ചുയർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വ്‌പ്നതുല്ല്യമായ പദ്ധതികളുമായാണ് യുഡിഎഫ് വരുന്നത്. പുതുയുഗ യാത്ര തിരുവനന്തപുരത്തേക്ക് എത്തുമ്പോഴേക്കും കേരളത്തിന്റെ സമഗ്രപദ്ധതിയാണ് അവതരിപ്പിക്കുകയെന്നും വി ഡി സതീശൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി സംഘപരിവാറിന്റെ അതേപാതയിൽ വർഗീയത പറയുകയാണ്.

സജി ചെറിയാനെപ്പോലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറയുന്നു. നാലുവോട്ടിന് വേണ്ടി യുഡിഎഫ് വർഗീയതയുമായി കോംപ്രമൈസ് ചെയ്യില്ല. മതേതര കേരളം ഈ നിലപാട് കൈനീട്ടി സ്വീകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു’, പുതുയുഗ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )