സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്

സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്

  • 1,18,960 രൂപയിലാണ് ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണം വ്യാപാരം നടക്കുന്നത്.

തിരുവനന്തപുരം : സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. 1,18,960 രൂപയിലാണ് ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണം വ്യാപാരം നടക്കുന്നത്. ഇന്നലെ വൈകിട്ട് സ്വർണ വില ഇടിഞ്ഞിരുന്നു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,915 രൂപയും ഒരു പവൻ വില 440 രൂപ കുറഞ്ഞ് 1,19,320 രൂപയുമായിരുന്നു.

ജനുവരിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ പവന് 1,31,160 രൂപ എന്ന നിരക്കിൽ നിന്നും സ്വർണവില താഴേക്ക് വരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ് പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണവില കൂടുമെന്നാണ് കരുതിയതെങ്കിലും വിപണിയിലെ ക്രൂഡ് ഓയിൽ മൂല്യവർധനയടക്കം ചെലുത്തിയ സ്വാധീനത്തിൽ ഡോളർ മൂല്യം ഉയർന്നിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )