
സ്വർണവില അറുപതിനായിരത്തിലേക്ക്
- പവന് 59,600 രൂപയായി
കൊച്ചി :സംസ്ഥാനത്ത് സ്വർണവില റെക്കോഡിലേക്ക്. പവന് ഇന്ന് 480 രൂപ വർധിച്ച് 60,000ത്തിലേക്ക് കടക്കുകയാണ് വില. 59,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെറെ ഇന്നത്തെ വില. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെറെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില.

ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചെങ്കിലും രാജ്യാന്തര ഡോളർ വിലയിലെ വർധനയും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണവില ഉയരാൻ കാരണം.ഈ മാസം ആദ്യം ട്രോയ് ഔൺസിന് (31.1 ഗ്രാം) 2650 ഡോളർ നിരക്കിലായിരുന്ന സ്വർണവില ഇപ്പോൾ 2700 ഡോളറിനു മുകളിലാണ് ഉള്ളത്.