
സ്വർണവില കുറഞ്ഞു
- പവന് 56,920 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. 56,920 രൂപയാണ് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 7115 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. വെള്ളി വില ഇന്ന് ഗ്രാമിന് 101.10 രൂപയാണ്.

രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ കൂടിയിരുന്നു. 80 രൂപയാണ് ഇന്നലെ വർധിച്ചത്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,632.16 ഡോളറാണ് വില.