
സ്വർണവില വീണ്ടും കൂടി
- ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 57,440 രൂപ
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് 240 രൂപയാണ് കൂടിയത് . ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 57,440 രൂപയാണ്.

പുതുവർഷം ആരംഭിച്ചത് മുതൽ വില ഉയരുന്ന ട്രെൻഡാണ് കാണുന്നത്. 2024 ജനുവരി ഒന്നിന് 46,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 2025 എത്തുമ്പോഴേക്കും പവന്റെ വില 57200 രൂപയാണ്. 10,360 രൂപയോളം ആണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയുടെ മുന്നേറ്റം.