സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കെന്ന് പരാതി

സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കെന്ന് പരാതി

  • ഗൂഗിൾ ഡോക്സ് ഉപയോഗിച്ച് സർക്കാർ വെബ്സൈറ്റുകൾ സെർച്ച് ചെയ്യുമ്പോഴാണ് ബെറ്റിംഗ് ആപ്പിലേയ്ക്ക് പോകുന്നത്

കൊച്ചി:മൊബൈൽ ഫോണിൽ സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കെന്ന് പരാതി. ഗൂഗിൾ ഡോക്സ് ഉപയോഗിച്ച് സർക്കാർ വെബ്സൈറ്റുകൾ സെർച്ച് ചെയ്യുമ്പോഴാണ് ബെറ്റിംഗ് ആപ്പിലേയ്ക്ക് പോകുന്നത്.

സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ബെറ്റിംഗ് ആപ്പ് സൈറ്റുകൾക്ക് ആക്സസ് നൽകിയെന്നാണ് സൂചന. വിജിലൻസ്, റവന്യൂ വകുപ്പുകളുടെ വെബ്സൈറ്റുകളിലാണ് ബെറ്റിംഗ് ആപ്പുകൾ. വാതുവെയ്‌പ് ആപ്പുകൾക്ക് നിരോധനമടക്കമുള്ളപ്പോൾ ഇത്തരത്തിൽ സർക്കാറിന്റെ ജാഗ്രതക്കുറവാണ് വ്യക്തമാകുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )