
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസ്: 30 വരെ അപേക്ഷിക്കാം
- പിജി ഡിപ്ലോമ കോഴ്സിനപേക്ഷിക്കാനുള്ള തീയതിയും 30 വരെ നീട്ടി
തിരുവനന്തപുരം: കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെൻ്റർ (പാർലമെന്ററി സ്റ്റഡീസ്) ഓൺലൈനായി നടത്തുന്ന ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷിക്കാം. അവസാന തീയതി 30. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന ഒരു വർഷത്തെ പിജി ഡിപ്ലോമ കോഴ്സിനപേക്ഷിക്കാനുള്ള തീയതിയും 30 വരെ നീട്ടി. വിവരങ്ങൾക്ക്:
www.niyamasabha.org, ഫോൺ : 04712512662, 2453, 2670, 9496551719.
CATEGORIES News