ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു

ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു

  • മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംഗീതത്തിനും ഒട്ടേറെ സംഭാവനകൾ നല്‌കിയ അർഹതപ്പെട്ട കരങ്ങളിലാണ് ഹരിവരാസനം പുരസ്കാരം എത്തുന്നതെന്ന് മന്ത്രി വി എൻ വാസവൻ

പത്തനംതിട്ട:ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് നൽകി . സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി വി. എൻ വാസവനാണ് പുരസ്‌കാരം നൽകിയത്.

സംസ്ഥാന സർക്കാർ റവന്യു ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംഗീതത്തിനും ഒട്ടേറെ സംഭാവനകൾ നല്‌കിയ അർഹതപ്പെട്ട കരങ്ങളിലാണ് ഹരിവരാസനം പുരസ്കാരം എത്തുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )