
ഹോട്ടലിൽ കയറി അതിക്രമം ; പൾസർ സുനിക്കെതിരെ വീണ്ടും കേസ്
- നടിയെ ആക്രമിച്ച കേസിൽ കർശന വ്യവസ്ഥകളോടെ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ്
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കെതിരെ വീണ്ടും കേസ്. എറണാകുളം രായമംഗലത്തെ ഹോട്ടലിൽ കയറി അതിക്രമം കാണിച്ചതിനെ തുടർന്നാണ് പൾസർ സുനിക്കെതിരെ കുറുപ്പംപടി പോലീസ് കേസെടുത്തിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസിൽ കർശന വ്യവസ്ഥകളോടെ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രായമംഗലത്തെ ഹോട്ടലിലെത്തിയ പൾസർ സുനിയ്ക്ക് ഭക്ഷണം ലഭിക്കാൻ വൈകിയതിൽ ക്ഷുഭിതനായി ഹോട്ടൽ ജീവനക്കാരോട് അസഭ്യം പറയുകയും വാക്കുതർക്കത്തിലേർപ്പെടുകയും, ചില്ലു ഗ്ലാസുകൾ എറിഞ്ഞുടയ്ക്കുകയും ചെയ്തു.തുടർന്ന് ഹോട്ടൽ ജീവനക്കാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
CATEGORIES News