
ഹോപ്പ് ബ്ലഡ് ഖത്തർ ചാപ്റ്റർ രക്തദാന ക്യാമ്പ്
- 29 പേർ പരിപാടിയിൽ രക്തദാനം നടത്തി
ഖത്തർ: ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഖത്തർ ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ഡോണേഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

29 പേർ പരിപാടിയിൽ രക്തദാനം നടത്തി. ഞായർ പ്രവൃത്തി ദിവസമായതിനാൽ ജോലിക്ക് പോകുന്നവരുടെ കൂടി സൗകര്യം പരിഗണിച്ച് രാവിലെ 8 മണിക്കും രാത്രി 8 മണിക്കും ഇടയിൽ സൗകര്യമുള്ള സമയം ബ്ലഡ് സെന്ററിൽ എത്തി രക്തദാനം നടത്തുവാൻ കഴിയുന്ന വിധത്തിലായിരുന്നു ക്യാമ്പ്. ക്യാമ്പിന് ഹോപ്പ് ഖത്തർ ചാപ്റ്റർ കോർഡിനേറ്റർമാരായ റഹീം സി. ടി. കെ.എളയടം, ഷമീം പേരോട് ,ഹോപ്പ് പ്രസിഡന്റ് നാസർ മാഷ്, ബ്ലഡ് സെന്റർ ഓഫീസർ അബ്ദുൽഖാദർ എന്നിവർ നേതൃത്വം നൽകി .