
ഹോർമൂസ് കടലിടുക്ക് അടച്ചതിനു പിന്നാലെ പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും
- നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം
ദുബായ് : ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും. ദമാം ഷാർജ നേരിട്ട് കണക്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്. കടൽ കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതിലൂടെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കഴിയും.
നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. അതിനിടെ ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഖുറംശഹർ പവർ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
CATEGORIES News
TAGS DUBAI
