
അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ
- പ്രതി അക്രമിച്ചത് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ്
നാദാപുരം:അഭിഭാഷകനെ ഓഫീസിൽ കയറി അക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു.എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെ (29)യാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അക്രമിച്ചത് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ്.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്.പ്രതി ആക്രമണം നടത്തിയത് കോർട്ട് റോഡിലുള്ള ലിനീഷിന്റെ ഓഫീസിൽക്കയറിയാണ്. വടികൊണ്ട് തലയ്ക്കും കഴുത്തിനുമാണ് അടിച്ചത്. പ്രതിയും പ്രതിയുടെ ഭാര്യയും വേർപെട്ട് താമസിച്ചുവരുകയാണ്. അഭിഭാഷകയായ ഇവരെ ആഷിഖ് ബുദ്ധിമുട്ടിക്കുന്നത് ചോദ്യം ചെയ്തതിനാണ് ലിനീഷിനെ അക്രമിച്ചത്. സംഭവത്തിൽ ആഷിഖിനെതിരെ വധശ്രമത്തിന് കേസെടുത്തു.
CATEGORIES News