
അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതായി അമേരിക്ക
- ഇറാൻ ചർച്ചയിൽ വാശിപിടിച്ചതാണ് പ്രധാന തടസമായതെന്ന് അദ്ദേഹം പറഞ്ഞു.
മസ്ക്കറ്റ്: അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ സമാധാനത്തിനായി നടത്തിയ മൂന്ന് ദിവസത്തെ ചർച്ചകൾ പരാജയപ്പെട്ടതായി അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രത്യേക ദൂതൻ സ്റ്റീവൻ വിറ്റ്കോഫ് വെളിപ്പെടുത്തി. യുറേനിയം സമ്പുഷ്ടമാക്കാനുള്ള തങ്ങളുടെ ‘അലംഘനീയമായ അവകാശം’ അംഗീകരിക്കണമെന്ന് ഇറാൻ ചർച്ചയിൽ വാശിപിടിച്ചതാണ് പ്രധാന തടസമായതെന്ന് അദ്ദേഹം പറഞ്ഞു.

“യുറേനിയം സമ്പുഷ്ടമാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ പറഞ്ഞപ്പോൾ, നിങ്ങളെ അതിൽ നിന്ന് തടയാൻ തനിക്കും അവകാശമുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് കരുതുന്നത് എന്ന് ഞങ്ങൾ മറുപടി നൽകി,” വിറ്റ്കോഫ് വ്യക്തമാക്കി.
CATEGORIES News
