
അശാസ്ത്രീയത പ്രചരിപ്പിക്കുന്നവരെ സാമൂഹ്യദ്രോഹികളെന്ന് വിളിക്കാം -മുഖ്യമന്ത്രി
- ഇത്തരക്കാർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി
വടകര:സമൂഹത്തിൽ അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തോട് വിമുഖത കാട്ടുന്നവരെ സാമൂഹ്യ ദ്രോഹികൾ എന്ന് വിളിക്കാമെന്നും ഇത്തരക്കാർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമിൽ (പിഎംജെവികെ) ഉൾപ്പെടുത്തി വടകര ഗവ. ജില്ലാ ആശുപത്രിക്കായി നിർമിക്കുന്ന ഫേസ് 2 കെട്ടിട ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
CATEGORIES News