ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ തുക കമ്മീഷൻ കൂടിചേർത്ത തുക യാണെന്ന് രമേഷ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ തുക കമ്മീഷൻ കൂടിചേർത്ത തുക യാണെന്ന് രമേഷ് ചെന്നിത്തല

  • ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? എന്നും ചെന്നിത്തല ചോദിച്ചു.

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷൻ കൂടി ചേർത്ത തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ല. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? എന്നും ചെന്നിത്തല ചോദിച്ചു.

ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എട്ടു കോടി ചെലവായത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇതിൽ ഭൂരിപക്ഷവും വേണ്ടപ്പെട്ടവർക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷൻ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )