
ഇന്ത്യയ്ക്കെതിരെ തീവ്രവാദ ഗൂഢാലോചന നടത്തിയ ഏഴ് വിദേശ പൗരന്മാർ അറസ്റ്റിൽ
- ഒരു യുഎസ് പൗരനും ആറ് യുക്രെയിൻ പൗരന്മാരുമാണ് അറസ്റ്റിലായത്
ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ഏഴ് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്ത് എൻ.ഐ.എ. ഒരു യുഎസ് പൗരനും ആറ് യുക്രെയിൻ പൗരന്മാരുമാണ് അറസ്റ്റിലായത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നാണ് പിടിയിലായത്. മ്യാൻമറിൽ വച്ച് ഈ സംഘം ഇന്ത്യയോട് ശത്രുത ഉള്ള സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും എൻഐഎ.
അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്ക്, യുക്രെയിൻ പൗരന്മാരായ ഹുർബ പെട്രോ, സ്ലൈവിയാക് താരാസ്, ഇവാൻ സുക്മാനോവ്സ്കി, സ്റ്റെഫാങ്കിവ് മരിയൻ, ഹോഞ്ചരുക് മാക്‌സിം കാമിൻസ്കി വിക്‌ടർ എന്നിവരാണ് പിടിയിലായത് . മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്കും ഇന്ത്യയിലെ ചില നിരോധിത സംഘടനകൾക്കും പരിശീലനം നൽകുന്നതിനായി ശ്രമിച്ചെന്നാണ് കണ്ടെത്തൽ. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി പ്രതികളെ 11 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
CATEGORIES News
