
ഈസ്റ്റർ ദിനത്തിൽ ജെഇഇ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കും
- ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
അതേസമയം പരീക്ഷ തീയതിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി വിവരങ്ങൾ നൽകണം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28, 2026 ആണ്.
CATEGORIES News
