എം.എം.ലോറൻസിന്റെ മൃതദേഹം സൂക്ഷിക്കണമെന്ന് ഹൈക്കോടതി

എം.എം.ലോറൻസിന്റെ മൃതദേഹം സൂക്ഷിക്കണമെന്ന് ഹൈക്കോടതി

  • മകൾ ആശ ലോറൻസിന്റെ ഹർജിയിൽ ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിറക്കിയത്

കൊച്ചി :സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്. ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവിറക്കിയത്.

അതേ സമയം മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുനൽകാൻ സമ്മതപത്രമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സമ്മതപത്രം ഉദ്യോഗസ്ഥർ പരിശോധിക്കണം. ആശയുടെ പരാതി മെഡിക്കൽ കോളേജ് അധികൃതർ പരിശോധിച്ച് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )