
റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരുക്ക് പറ്റിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
- പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
കോഴിക്കോട്: കല്ലുത്താൻ കടവ് പുതിയപാലം റോഡിൽ ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീണ് ഡ്രൈവർക്ക് പരുക്ക് പറ്റിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

ഈ വരുന്ന ഓഗസ്റ്റ് 26ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ചേന്നമംഗലൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ സുബിരാജിനാണ് കുഴിയിൽ വീണ് പരുക്കു പറ്റിയത്. കസബ പൊലീസ് കേസെടുക്കാത്തതിനെത്തുടർന്ന് നീതി തേടി ഇയാൾ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ ഉണ്ടായത്.
CATEGORIES News
