
എം പോക്സ് ലക്ഷണങ്ങളുള്ള ആൾ ചികിത്സയിൽ
- സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്
മലപ്പുറം: എം പോക്സ് ലക്ഷണങ്ങളുള്ള ആളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തിൽ എംപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ അന്തിമ തീരുമാനത്തിലെത്താൻ കഴിയുകയുള്ളൂ
CATEGORIES News