
എൻജിനീയറിങ് , ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്‌ഠിത പരീക്ഷകൾക്ക് തുടക്കം
- കേരളം ദുബൈ, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ 138 കേന്ദ്രങ്ങളിലാണ് പരീക്ഷ
തിരുവനന്തപുരം :സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾ ബുധനാഴ്ച ആരംഭിയ്ക്കും. കേരളം ദുബൈ, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ 138 കേന്ദ്രങ്ങളിലാണ് പരീക്ഷ. എൻജിനീയറിങ് പരീക്ഷയ്ക്ക് 97,759 പേരാണ് അപേക്ഷിച്ചത്. 46,107 പേർ ഫാർമസി പരീക്ഷക്കും.

പരീക്ഷ 23നും 25 മുതൽ 29 വരെ ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയും ഫാർമസി പരീക്ഷ 24ന് 11.30 മുതൽ ഒരു മണിവരെയും (സെഷൻ 1) ഉച്ചക്ക് 3.30 മുതൽ വൈകിട്ട് അഞ്ച് വരെയും (സെഷൻ 2) 29ന് രാവിലെ 10 മുതൽ 11.30 വരെയുമായും നടക്കും. അഡ്മിറ്റ് കാർഡുകൾ വെബ് സൈറ്റിൽ (www.cee.kerala.gov.in) ലഭ്യമാണ്.
CATEGORIES News