
ഒറ്റപ്പാലത്ത് എൻഡിഎ സ്ഥാനാർഥിയായി മേജർ രവിയെ പരിഗണിക്കുന്നു
- കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും എൻഡിഎക്ക് കാൽ ലക്ഷത്തിലേറെ വോട്ട് ലഭിച്ച മണ്ഡലമാണ് ഒറ്റപ്പാലം.
പാലക്കാട്: ഒറ്റപ്പാലത്ത് എൻഡിഎ സ്ഥാനാർഥിയായി മേജർ രവിയെ പരിഗണിക്കുന്നു. ഒറ്റപ്പാലത്ത് പ്രധാന വ്യക്തികളുമായി രവി കൂടിക്കാഴ്ച നടത്തി. സിനിമ മേഖലയിലെ ബന്ധങ്ങൾ ഒറ്റപ്പാലത്ത് വോട്ടാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ഇതിനോടകം തന്നെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും എൻഡിഎക്ക് കാൽ ലക്ഷത്തിലേറെ വോട്ട് ലഭിച്ച മണ്ഡലമാണ് ഒറ്റപ്പാലം.
ഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി കെ. പ്രേംകുമാർ 74,859 വോട്ടു നേടിയാണ് ഒറ്റപ്പാലത്ത് വിജയിച്ചത്. അന്ന് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പി.സരിന് 59,707 വോട്ടുകളാണ് ലഭിച്ചത്. പി. വേണുഗോപാലായിരുന്നു എൻഡിഎ സ്ഥാനാർഥി. 25,056 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
CATEGORIES News
