ഒറ്റ റീച്ചാർജിൽ ബഹുദൂരം

ഒറ്റ റീച്ചാർജിൽ ബഹുദൂരം

  • എംജി മോട്ടോർ ‘സൈബർസ്റ്റർ’ എന്ന പേരിൽ ആഡംബര വൈദ്യുത സ്പോർട്‌സ് കാർ അവതരിപ്പിച്ചു

മുംബൈ: ഒറ്റ റീച്ചാർജിൽ കൂടുതൽ ദൂരം യാത്ര ചെയ്യാവുന്ന വാഹനവുമായി എംജി മോട്ടോർ. ‘സൈബർസ്റ്റർ’ എന്ന പേരിൽ ആഡംബര വൈദ്യുത സ്പോർട്‌സ് കാർ അവതരിപ്പിച്ചു. മുംബൈയിൽ ജെഎസ്ഡബ്ല്യു-എംജി മോട്ടോർ ഇന്ത്യ പങ്കാളിത്ത കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങിലായിരുന്നു കാർ അവതരിപ്പിച്ചത്.

ഇന്ത്യൻ വിപണിയിൽ മൂന്നുമുതൽ ആറുമാസംവരെ കാലയളവിൽ ഓരോ പുതിയവാഹനം അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡൽ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ പ്ലഗ് ഇൻ ഹൈബ്രിഡ് (പിഎച്ച്ഇവി) വാഹനങ്ങൾക്ക് കൂടുതൽ സാധ്യത കളുണ്ടെന്ന് മോട്ടോർ ഇന്ത്യ ചെയർമാൻ എമരിറ്റസ് രാജീവ് ഛബ്ബ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )