കക്കയം ഡാം മേഖലയിൽ                                മഴ തുടരുന്നു; ഡാമിൽ 60 ശതമാനത്തിലധികം വെള്ളമായി

കക്കയം ഡാം മേഖലയിൽ മഴ തുടരുന്നു; ഡാമിൽ 60 ശതമാനത്തിലധികം വെള്ളമായി

  • ഡാം മേഖലയിൽ കനത്ത മഴ തുടരുകയാണ്

കക്കയം: കുറ്റ്യാടി ജലവൈദ്യുത പദ്ധതിക്ക് കീഴിലുള്ള കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു. 60 ശതമാനത്തിലധികം വെള്ളമാണ് ഡാമിൻ്റെ റിസർവാേയറിനുള്ളത്. ജൂലായ് 13 -ന് 38.61 ശതമാനം വെള്ളമുണ്ടായിരുന്നത് 15-ന് 60 ശതമാനത്തിലേക്ക് ഉയർന്നു. ഡാം മേഖലയിൽ കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം കൊണ്ട് ജലനിരപ്പുയർന്നത് നാല് മീറ്ററാണ്.

ദിവസം അഞ്ച് ദശലക്ഷം യൂണിറ്റ് വരെ വെെദ്യുതി ഉൽപ്പാദന ശേഷിയുള്ള ഇവിടെ 3.87 ദശലക്ഷം യൂണിറ്റ് വൈദ്യുതി കഴിഞ്ഞ ദിവസം ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. ഡാം റിസർവോയ റിൽ 20.46-ദശലക്ഷം ക്യുബിക് മീറ്ററോളം വെള്ളമാണുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )