
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
- വിദ്യാർത്ഥികൾക്കിടയിൽ വിൽക്കാൻ കൊണ്ടുവന്നതെന്ന് സംശയം.
രാമനാട്ടുകര:സ്കൂൾ വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . തമിഴ്നാട് കോയമ്പത്തൂർ സുൽത്താൻപേട്ട് വരപ്പാടി വില്ലേജിൽ കെ.സി. പ്രേം (24) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 1.75 കിലോ കഞ്ചാവ് കണ്ടെടുത്തു.
രാമനാട്ടുകര കെയർവെൽ ഹോസ്പിറ്റലിനു സമീപം റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണ് കഞ്ചാവ് എന്നതാണ് വിവരം. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജീവിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
CATEGORIES News