കണ്ണൂരിന്റെ ‘രണ്ടുരൂപ’ ഡോക്ടർ എ.കെ രൈരു ഗോപാൽ അന്തരിച്ചു

കണ്ണൂരിന്റെ ‘രണ്ടുരൂപ’ ഡോക്ടർ എ.കെ രൈരു ഗോപാൽ അന്തരിച്ചു

  • രോഗികളിൽനിന്നു ഫീസായി രണ്ടു രൂപ മാത്രം വാങ്ങിയാണ് അര നൂറ്റാണ്ടോളം ഡോക്ട‌ർ സേവനം ചെയ്തിരുന്നത്

കണ്ണൂർ: രണ്ടു രൂപ ഡോക്‌ടർ എന്ന് അറിയിപ്പെട്ടിരുന്ന കണ്ണൂരിൻ്റെ സ്വന്തം ജനകീയ ഡോക്ടർ എ.കെ.രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽനിന്നു ഫീസായി രണ്ടു രൂപ മാത്രം വാങ്ങിയാണ് അര നൂറ്റാണ്ടോളം ഡോക്ട‌ർ സേവനം ചെയ്തിരുന്നത്. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. നിർധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്‌ടർ എ.കെ രൈരു ഗോപാലിന്റെ ക്ലിനിക്ക്. വളരെ പാവപ്പെട്ട രോഗികൾക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു.

അച്‌ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാർ. അമ്മ: പരേതയായ എ.കെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )