
കാർഷിക മെഡിക്കൽ ഷോപ്പ് തുറന്ന് മുക്കം നഗരസഭ
- നഗരസഭാ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചത്.
മുക്കം: വിളകളിലെ രോഗ-കീട ബാധ കാരണം കൃഷി നഷ്ടത്തിലായി കൊണ്ടിരിക്കുന്ന കർഷകർക്ക് പരിഹാരം എന്നപോലെ കാർഷിക മെഡിക്കൽ ഷോപ്പ് നിർമ്മിച്ച് മുക്കം നഗരസഭ. എല്ലാ പ്രവർത്തി ദിവസവും രാവിലെ 10 മുതൽ 5 മണി വരെ ക്ലിനിക് പ്രവർത്തിക്കും. വിളകളുടെ രോഗ, കീട, പോഷകസംബന്ധമായ കർഷകരുടെ പ്രശ്നങ്ങൾക്ക് കൃഷിഭവനിൽ പരിഹാരമുണ്ട് എന്ന പൊതുബോധം വളർത്താൻ ഇതിലൂടെ സാധിക്കും.
നഗരസഭാ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ‘പ്ലാന്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചത്. ജൈവ-രാസ കീടരോഗ നിയന്ത്രണോപാധികൾ ലഭ്യമാക്കുന്നതിനൊപ്പം കുമിൾ നാശിനികൾ, സൂക്ഷ്മ മൂലകങ്ങ ൾ എന്നിവ സൗജന്യമായി കർഷകർക്ക് നൽകും.
മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുബീന അധ്യക്ഷയായി. കൃഷി ഓഫീസർ ടിൻസി, കൗൺസിലർമാരായ വേണു കല്ലുരുട്ടി,ബിന്നി മനോജ്, വസന്തകുമാരി, കൃഷി ഉദ്യോഗസ്ഥരായ സതി, ദിവ്യ, കർമസേന സൂപ്പർവൈസർ ശ്രീഷ്ന, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.