
കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ദീപാവലി, ദസറ, ക്രിസ്മസ് സീസണിലേക്ക് നീട്ടണമെന്ന് ആവശ്യം
- കൂടാതെ മലബാറിലേക്കും രാത്രി സ്പെഷൽ ട്രെയിൻ അനുവദിക്കണം.
ബംഗളൂരു: ഓണത്തിന് അനുവദിച്ച സ്പെഷൽ ട്രെയിനുകൾ ദസറ, ദീപാവലി, ക്രിസ്മസ് സീസണിലേക്കും നീട്ടണമെന്ന് ആവശ്യം. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നു തിരുവനന്തപുരത്തേക്കു മൂന്നു സ്പെഷൽ ട്രെയിനുകളാണ് ഓണക്കാലത്ത് അനുവദിച്ചത്. ഇതിൽ നേരത്തേ വേനൽക്കാല സ്പെഷലായി അനുവദിച്ച ട്രെയിനിന്റെ സർവീസ് പിന്നീട് ഈ മാസം 26 വരെ നീട്ടിയിരുന്നു. ദസറ പൂജ അവധിക്ക് 25 മുതൽ 28 വരെയും ദീപാവലിക്ക് ഒക്ടോബർ 15 മുതൽ 18 വരെയുമാണു കൂടുതൽ തിരക്ക്.ഈ ദിവസങ്ങളിൽ സ്പെഷൽ ട്രെയിനുകൾ മുൻകൂട്ടി അനുവദിച്ചാൽ നാട്ടിലേക്കു മടങ്ങുന്നവർക്കു സൗകര്യപ്രദമാകും. കൂടാതെ മലബാറിലേക്കും രാത്രി സ്പെഷൽ ട്രെയിൻ അനുവദിക്കണം.

അശാസ്ത്രീയമായ സമയക്രമം കാരണം ഓണക്കാലത്ത് മലബാറിലേക്ക് അനുവദിച്ച സ്പെഷൽ ട്രെയിനുകൾ ആളില്ലാ സീറ്റുകളുമായാണു സർവീസ് നടത്തിയത്ഓണാഘോഷത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങിവരുന്നവർക്കായി കേരള ആർടിസിയുടെ സ്പെഷൽ ബസുകൾ 15 വരെ സർവീസ് നടത്തും. വിവിധ ഡിപ്പോകളിൽനിന്നു പ്രതിദിനം 40-45 വരെ സർവീസുകളാണു ക്രമീകരിച്ചിരിക്കുന്നത്. കർണാടക ആർടിസിയുടെ സ്പെഷൽ സർവീസുകൾ 14 വരെ തുടരും.