
ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ അഹാനെ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
- തലശ്ശേരി ഒ ചന്തുമേനോൻ സ്‌മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥിയായ അഹാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.
തിരുവനന്തപുരം: “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” ഇഷ്‌ടപ്പെട്ട കളിയുടെ നിയമാവലി സ്വന്തം വാക്കുകളിൽ എഴുതി ശ്രദ്ധിക്കപ്പെട്ട തലശ്ശേരി ഒ ചന്തുമേനോൻ സ്‌മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥിയായ അഹാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.

പരസ്പര സ്നേഹത്തിൻ്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താൻ അഹാന് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി അഹാനെ ആശംസിക്കുകയും ചെയ്‌തു.
CATEGORIES News
