കേരളത്തിൽ ട്രെയിൻ സർവീസുകൾ വൈകുന്നു

കേരളത്തിൽ ട്രെയിൻ സർവീസുകൾ വൈകുന്നു

  • ദക്ഷിണ റെയിൽവേയുടെ പ്രധാന സർവീസുകളെല്ലാം നിശ്ചിത സമയത്തിലും ഏറെ വൈകിയാണ് സർവീസ് നടത്തുന്നത്.

തിരുവനന്തപുരം : കേരളത്തിലൂടെയുള്ള വിവിധ ട്രെയിൻ സർവീസുകൾ മണിക്കൂറുകളോളം വൈകി ഓടുന്നതായി റിപ്പോർട്ടുകൾ. ദക്ഷിണ റെയിൽവേയുടെ പ്രധാന സർവീസുകളെല്ലാം നിശ്ചിത സമയത്തിലും ഏറെ വൈകിയാണ് സർവീസ് നടത്തുന്നത്. മൈസൂർ തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്സ് (16315): ഈ ട്രെയിൻ നിലവിൽ രണ്ട് മണിക്കൂർ 30 മിനിറ്റ് വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. മൈസൂർ ഭാഗത്തുനിന്നുള്ള സർവീസുകൾ പൊതുവേ രണ്ട് മണിക്കൂർ 30 മിനിറ്റ് വരെ വൈകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗരീബ് രഥ് എക്സ്പ്രസ്സ് രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നത്. ചെന്നൈ തിരുവനന്തപുരം മെയിൽ ഒരു മണിക്കൂർ 40 മിനിറ്റ് വൈകിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ജയന്തി എക്സ്സ്പ്രസ്സ് ഒരു മണിക്കൂർ 40 മിനിറ്റ് വൈകി ഓടുന്നു. ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ഐലൻഡ് എക്സ്പ്രസ്സ്: ഈ രണ്ട് ട്രെയിനുകളും ഒരു മണിക്കൂർ വീതം വൈകിയാണ് സർവീസ് നടത്തുന്നത്. ചെന്നൈ ആലപ്പുഴ എക്സ്പ്രസ്സ്: ഒരു മണിക്കൂർ വൈകിയാണ് ഈ ട്രെയിൻ ഓടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )