കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

  • വൈക്കം നഗരസഭ ഉൾപ്പെടെ 8 തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു

കോട്ടയം : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും വളർത്തു പക്ഷികളെയും അടിയന്തരമായി നശിപ്പിക്കാൻ തീരുമാനിച്ചു.

വൈക്കം നഗരസഭ ഉൾപ്പെടെ 8 തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇവിടങ്ങളിൽ താറാവ്, കോഴി തുടങ്ങിയ വളർത്തു പക്ഷികളുടെ മുട്ടയും ഇറച്ചി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മൂന്നു ദിവസത്തേക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )