കൊയിലാണ്ടി മണ്ഡലത്തിൽ വോട്ടെടുപ്പ് സമാധനപരമായി നടക്കുന്നു

കൊയിലാണ്ടി മണ്ഡലത്തിൽ വോട്ടെടുപ്പ് സമാധനപരമായി നടക്കുന്നു

  • ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

കൊയിലാണ്ടി: മണ്ഡലത്തിൽ വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. രാവിലെ 7 മണിക്ക് തന്നെ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒരുക്കിയ പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് തുടങ്ങിയിരുന്നു. 135,136 ബൂത്തുകളാണ് സ്‌കൂളിൽ പ്രവർത്തിക്കുന്നത്. വോട്ടിംങ് ആരംഭിച്ച് ഒന്നര മണിക്കൂറിനുള്ളിൽ ഇരുന്നൂറിലധികം ആളുകളാണ് വോട്ടു ചെയ്യാനായി ബൂത്തുകളിലേക്ക് എത്തിയത്.

പ്രായമായവരും സ്ത്രീകളുമാണ് രാവിലെ വോട്ടു ചെയ്യാനെത്തിയവരിൽ ഏറെയും. ഇരു ബൂത്തുകളിലുമായി 2000 ത്തിൽ അധികം വോട്ടർമാരാണുള്ളത്. മറ്റു തടസങ്ങളൊന്നുമില്ലെങ്കിൽ വോട്ടെടുപ്പ് കൃത്യം ആറുമണിയോടെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓഫീസർമാർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )