
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട;സ്ത്രീകളടക്കം 6 പേർ പിടിയിൽ
- 15 കിലോ തൂക്കംവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്
കൊയിലാണ്ടി:കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടി.15 കിലോ തൂക്കംവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ബീംപൂർ സ്വദേശി ആമിക് നായിക് (32), ബദാകുമാരി സ്വദേശി കാലി ചരൺ ലിംക (34), ബൊൻമാലിപൂർ സ്വദേശി പത്മ ലാബു സാവു (30), ജോദാമു സ്വദേശി ബിശ്വജിത്ത് ബഹ്റ (32), കോർധ സ്വദേശി മണി മല്ലിക് (51), ഭുവനേശ്വർ സ്വദേശി റിന സാഇഅ(30) എന്നിവരാണ് പിടിയിലായത്.

ഇന്ന് ഉച്ചയ്ക്ക് 2.40ഓടെ കോഴിക്കോട് നിന്നും കൊയിലാണ്ടിയിലെത്തിയ ട്രെയിനിലാണ് സംഘം കഞ്ചാവ് കടത്തിയത്. റൂറൽ എസ്.പി.നിധിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്

റൂറൾ എസ്.പി നിധിൻ രാജ് ഐ.പി.എസ്, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിൽ എന്നിവരുടെ നിർദേശപ്രകാരമാണ് പരിശോധന നടന്നത്. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ.മനോജ്, എ.എസ്.ഐ ബിനീഷ്, എ.എസ്.ഐ ഷാജി, എ.എസ്.ഐ സദാനന്ദൻ, എസ്.സി.പി.ഒ മുനീർ, ഷാഫി, ശോഭിത്ത്, അഖിലേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.