കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി

കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി

  • ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ റണ്ണിങ് ടൈം നീട്ടി നൽകാനും ജീവനക്കാർക്ക് പരിശീലനം നൽകാനും ഇന്നലെ ചേർന്ന യോഗം തീരുമാനമെടുത്തു

കോഴിക്കോട് : കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി.ഇന്നലെ വടകര ആർ ടി ഒ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് യുവജന സംഘടനകൾ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് ഇന്ന് പുലർച്ചെ മുതൽ ബസുകൾ ഓടി തുടങ്ങിയത്. ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ റണ്ണിങ് ടൈം നീട്ടി നൽകാനും ജീവനക്കാർക്ക് പരിശീലനം നൽകാനും ഇന്നലെ ചേർന്ന യോഗം തീരുമാനമെടുത്തു.കൂടാതെ ബസുകൾക്ക് പേരാമ്പ്ര, ഉള്ളിയേരി ബസ് സ്റ്റാൻഡുകളിൽ പഞ്ചിങ് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥി മരിച്ചതോടെയാണ് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജവാദ് എന്ന വിദ്യാർഥിയാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ജവാദിനെ ഇടിച്ചിട്ടു. ബസിന്റെ ടയർ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )