
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫ് ആവശ്യപ്പെട്ട ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ഇല്ല
- 2024- ലെ പട്ടികയിൽ ഗ്ലാസ് ചിഹ്നം ഉൾപ്പെടുത്തിയിരുന്നു.
കോഴിക്കോട് : കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫ് ആവശ്യപ്പെട്ട ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ഇല്ല.ഗ്ലാസ് ചിഹ്നം അപ്രത്യക്ഷമായത് 2025- ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്നുമാണ്. 2024- ലെ പട്ടികയിൽ ഗ്ലാസ് ചിഹ്നം ഉൾപ്പെടുത്തിയിരുന്നു. ഐഎൻഎൽ നേതാവ് അഹമ്മദ് ദേവർ കോവിലാണ് കോഴിക്കോട് സൗത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി.

ഗ്ലാസ് ചിഹ്നത്തിൽ അഹമ്മദ് ദേവർ കോവിൽ പ്രചാരണം തുടങ്ങിയിരുന്നു.ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഗ്ലാസ് ചിഹ്നം ഉൾപ്പെടുത്തിയുള്ള പ്രചരണം തത്കാലം നിർത്തിവെയ്ക്കാൻ സിപിഐഎം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന. ചിഹ്നം അനുവദിക്കുന്നതിൽ വ്യക്തത വരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ജില്ലാ വരണാധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.
CATEGORIES News
