കോർപ്പറേഷൻ കെട്ടിടത്തിന്റെ സൺഷെയ്‌ഡ് തകർന്നു

കോർപ്പറേഷൻ കെട്ടിടത്തിന്റെ സൺഷെയ്‌ഡ് തകർന്നു

  • ജീവനക്കാർക്ക് അൽഭുതരക്ഷ

കോഴിക്കോട്: മൊയ്‌തീൻ പള്ളി റോഡിൽ കോർപറേഷൻ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണു. മൊബൈൽ ഫോൺ സർവീസ് സെൻ്ററിലാണ് അപകടം. ശബ്ദം കേട്ട് ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ആർക്കും പരുക്കില്ല.കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെയാണ് അമ്പത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ സൺ ഷെയ്‌ഡ് തകർന്നുവീണത്.

അപകടമുണ്ടായത് ജി മാക്സ് എന്ന മൊബൈൽ സർവീസ് സെൻ്ററിലാണ് . ജീവനക്കാരായ രണ്ടുപേർ ഈ സമയം കടയിലുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ പല ഭാഗവും ശോക്യോവസ്‌ഥയിലും ചുമരിൽ വിള്ളൽ വീണ നിലയിലുമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )