
ഗണിത സമസ്യകൾക്ക് അതിവേഗ ഉത്തരം; റെക്കോഡ് നേട്ടവുമായി ഗിന്നസ് വത്സരാജും വിദ്യാർഥികളും
- 501 ഗണിത ചോദ്യങ്ങൾക്ക് 10 മിനിറ്റിൽ ഉത്തരം നൽകി
ഫറോക്ക് : 501 ഗണിത ചോദ്യങ്ങൾക്ക് 10 മിനിറ്റുകൊണ്ട് ഉത്തരം നൽകി റെക്കോഡ് നേട്ടംകൊയ്ത് ഫറോക്ക് ജൈ.വി. അബാക്കസ് അക്കാദമിയിലെ വിദ്യാർഥികൾ. ഗിന്നസ് വത്സരാജ് ആചാര്യയുടെ നേതൃത്വത്തിൽ നടന്ന ഗിന്നസ് മിഷൻ മാത്ത്‌സ് ലെസ് 2024 പരിപാടിയിലായിരുന്നു ഈ നേട്ടം.
100 വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ പലരും അഞ്ചുമിനിറ്റിൽത്തന്നെ 501 ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തിട്ടുണ്ട്. അറേബ്യൻ വേൾഡ് റെക്കോഡ് ഭാരവാഹികളായ എം.ദിലീഫ്, ഡോ. ഷർജാസ് എന്നിവരാണ് മത്സരം വിലയിരുത്തിയത്.
മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ കെ. ബൈജുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. യഹ്‌യ ഖാൻ അധ്യക്ഷനായി. എഴുത്തുകാരൻ ഭാനുപ്രകാശ് മുഖ്യാതിഥിയായി. നാൻസി ഹൈസൻ, വിൻസി ഹൈസൻ, അനിതാ വത്സരാജ്, എം.ദിലീഫ്, ഡോ. ഷർ, ജാസ് റസ്‌ലിൻ ഹൈസൻ എന്നിവർ സംസാരിച്ചു. 2022-ൽ 31 മണിക്കൂറിൽ 3110 ഗണിതചോദ്യങ്ങൾക്ക് ഉത്തരം നൽകി വിദ്യാർഥികൾ റെക്കോഡ് നേട്ടം കൊയ്തിരുന്നു.