ഗതാഗതം  പോലീസ്  നിയന്ത്രണത്തിൽ

ഗതാഗതം പോലീസ് നിയന്ത്രണത്തിൽ

  • ഉത്സവകാലങ്ങളിൽ പൊതുജനങ്ങൾക്ക് കുറഞ്ഞ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ വേണമെന്ന നിലപാടാണ് ഉയരുന്നത്.

കൊല്ലം: പിഷാരികാവ് ഉത്സവത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം വിവാദത്തിൽ പിഷാരികാവ് ഉത്സവം ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് പോലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണ രീതികൾ വിവാദത്തിലായി. ഉത്സവ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രധാന റോഡുകളിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും, പോലീസ് ബസുകൾ റോഡിൽ പാർക്ക് ചെയ്ത് ഗതാഗതം വഴിതിരിച്ചുവിടുന്ന നടപടി നാട്ടുകാരിലും യാത്രക്കാരിലും പ്രതിഷേധത്തിന് ഇടയാക്കി.പ്രധാന റോഡുകളുടെ നടുവിൽ തന്നെ ബസുകൾ നിർത്തി വഴിമുടക്കിയതോടെ ചെറിയ വാഹനങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും പോലും സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ടായതായി നാട്ടുകാർ ആരോപിക്കുന്നു.

ചിലർക്ക് ഏറെ ദൂരം ചുറ്റിപ്പോകേണ്ടി വന്നതും ഗതാഗത കുരുക്കിന് കാരണമായതായും പരാതിയുണ്ട്. അതേസമയം, വലിയ തിരക്ക് കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. ഗതാഗത നിയന്ത്രണം ഇല്ലാതെ അപകടസാധ്യത ഉയരുമെന്നതിനാൽ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. എന്നിരുന്നാലും, ഗതാഗത നിയന്ത്രണത്തിൽ കൂടുതൽ ശാസ്ത്രീയമായ സമീപനം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഉത്സവകാലങ്ങളിൽ പൊതുജനങ്ങൾക്ക് കുറഞ്ഞ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ വേണമെന്ന നിലപാടാണ് ഉയരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )