
പ്രളയത്തിൽ അർഹതപ്പെട്ട എല്ലാ കുടുംബങ്ങൾക്കും പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
- 2020ലെ പ്രളയത്തിൽ ദുരിതം അനുഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജെയ്‌സപ്പൻ മത്തായി നൽകിയ ഹർജിയിലാണ് ഉത്തരവിട്ടത്
കൊച്ചി : കുട്ടനാട്ടിലെ പ്രളയത്തിൽ അർഹതപ്പെട്ട എല്ലാ കുടുംബങ്ങൾക്കും പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2020ലെ പ്രളയത്തിൽ ദുരിതം അനുഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജെയ്‌സപ്പൻ മത്തായി നൽകിയ ഹർജിയിലാണ് ഉത്തരവിട്ടത്. അതേസമയം കുട്ടനാട്ടിലെ 43,538 കുടുംബങ്ങൾക്കാണ് ഉത്തരവിന്റെ പ്രയോജനം ലഭിക്കുക. രണ്ടുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ കളക്‌ടർക്കും നിർദ്ദേശം നൽകി.
CATEGORIES News
