
ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു
- പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു.
ദുബായ് : മേഖലയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. മാർച്ച് അഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.

അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോഗം ചേരും. ശേഷം മാർച്ച് ഏഴ് മുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്കാണ് അറിയിപ്പ് ബാധകം.
CATEGORIES News
