
10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം, 2 ലക്ഷം രൂപ പിഴ
- നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽവച്ചു മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്.
തലശ്ശേരി: പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക ബിജെപി നേതാവും സ്‌കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് (49) ജീവപര്യന്തം ശിക്ഷ. പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ സ്പെഷൽ കോടതി ജഡ്‌ജി എം. ടി. ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിനാസ്‌പദമായ സംഭവം നടന്നത് 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽവച്ചു മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്.

2 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചിട്ടുണ്ട്. 376 എ, 376 ബി വകുപ്പുകൾ പ്രകാരം മരണം വരെ ജീവപര്യന്തം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. പോക്സോ ആക്ട് പ്രകാരം ആദ്യം 20 വർഷം കഠിന തടവും, ഇതിന് ശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണമെന്നും കോടതി വിധിച്ചു.
CATEGORIES News
