ചാക്കര-വയലാറ്റിൽ റോഡ് നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ചു

ചാക്കര-വയലാറ്റിൽ റോഡ് നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ചു

  • അനുവദിച്ചത് ഒന്നാം ഘട്ടമായി 75 ലക്ഷമെന്ന് കാനത്തിൽ ജമീല – എംഎൽഎ

കൊയിലാണ്ടി : കേരള സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മൂടാടി ഗ്രാമപഞ്ചായത്ത് ചാക്കര-വയലാറ്റിൽ റോഡ് നവീകരണത്തിന് സർക്കാർ
75 ലക്ഷം രൂപ അനുവദിച്ചു. ഒന്നര കോടി രൂപയാണ് എസ്റ്റിമേറ്റ് ഒന്നാം ഘട്ടമായണ് 75 ലക്ഷം അനുവദിച്ചത്.

ആറാം വാർഡിലെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ചാക്കര മുതൽ വലാട്ടിൽ വരെ ഒരു റോഡ് നിർമ്മിക്കുക എന്നത്. ചാക്കര പാടശേഖരത്തിലെ നെൽകർഷകർക്കും വാഴയിൽ ക്ഷേത്ര ദർശനം നടത്തുന്നവർക്കും ഈ റോഡ് വലിയ സഹായമാവും -യാത്രാ സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന ഈ ഭാഗത്തെ വീട്ടുകാർക്കും പുതിയ റോഡ് നിർമാണം വലിയ അനുഗ്രഹമാണ് . ഗ്രാമ പഞ്ചായത്തിൻ്റെ നിരന്തര അഭ്യർത്ഥന പരിഗണിച്ച് എംഎൽഎ കാനത്തിൽ ജമീലയുടെ ശ്രമഫലമായാണ് റോഡിന് ഫണ്ട് അനുവദിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )