ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും സ്കൂൾ വാർഷികവും

ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും സ്കൂൾ വാർഷികവും

  • ഉദ്ഘാടനം മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് നിർവ്വഹിച്ചു.

പയ്യോളി : പുറക്കാട് നോർത്ത് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെ.പി ലക്ഷ്മി അമ്മ മെമ്മോറിയൽ ചിൽഡ്രൻ പാർക്കിൻ്റെയും സ്കൂൾ വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് നിർവ്വഹിച്ചു. എസ് എസ് എൽ സി , പ്ലസ്ടു , എൽഎസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും വിവിധ മത്സരങ്ങളിൽ വിജയികളായ സ്കൂൾ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർത്ഥികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും എ.ഇ.ഒ നിർവ്വഹിച്ചു.

പി.ടി.എ. പ്രസിഡണ്ട് കെ.വി അൽതാസ് അധ്യക്ഷത വഹിച്ചു. മേലടി ബി.പി.സി രാഹുൽ എം.കെ മുഖ്യ അതിഥിയായിരുന്നു. പി. വേണുഗോപാൽ, കെ.പി.ഷർഷാദ്, സി. കുഞ്ഞാമു , വി പി ബിജു, അബൂബക്കർ കൗസർ, ടി.എ യൂസുഫ് , സത്യൻ പുളിഞ്ഞോളി, ഇ.കെ ദൃശ്യ, പി. അനിൽകുമാർ, ഫൈസൽ ടി.എം.സി, നിധിൻ രാജ് പി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി.കെ നൗഷാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനീത കെ.കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )